ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രവീന്ദ്ര ജഡേജ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെയാണ് ജഡേജ താന്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന വാര്‍ത്തകള്‍ തള്ളിയത്. ഇന്ത്യന്‍ ടെസ്റ്റ് ജഴ്സി അണിഞ്ഞ ചിത്രം പങ്കുവെച്ച ജഡേജ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് കുറിച്ചു.

ദേശീയ മാധ്യമമായ ജാഗ്രണാണ് ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ ടീമിലെ പേര് വെളിപ്പെടുത്താത്ത ഒരു ടീമംഗത്തെ ഉദ്ധരിച്ചാണ് അവര്‍ ഇക്കാര്യം പുറത്തു വിട്ടത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് താരം ടെസ്റ്റ് മതിയാക്കാന്‍ ആലോചിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

2012ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 57 ടെസ്റ്റ് മത്സരളാണ് കളിച്ചത്. 2195 റണ്‍സും 232 വിക്കറ്റുകളുമാണ് ടെസ്റ്റില്‍ താരത്തിന്റെ സമ്പാദ്യം. ടെസ്റ്റ ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന് പിന്നിലാണ് മൂന്നാം സ്ഥാനത്തുണ്ട് താരം.

നിലവില്‍ പരിക്കിന്റെ പിടിയിലാണ് താരം. ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ആറ് മാസത്തേളം താരത്തിന് പൂര്‍ണ വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് മൂലം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ജഡേജയെ ഒഴിവാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *