മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതികരണവുമായിരമേശ് ചെന്നിത്തല

മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിക്ക് തന്നെ സര്‍ക്കാരില്‍ മതിപ്പില്ല.

നിയമസഭ കയ്യാങ്കളിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിക്ക് വിചാരണ നേരിടാതെ വേറെ വഴിയില്ല. നിയമപോരാട്ടം തുടരും. മന്ത്രിയുടെ രാജി ഇപ്പോള്‍ ആവശ്യപ്പെടില്ല.

സഭക്ക് ഉള്ളിലും പുറത്തും നടന്നാലും ക്രിമിനല്‍ കുറ്റമാണ്. പുനഃസംഘടന കൊണ്ട് ഗുണപരമായ മാറ്റം സര്‍ക്കാരിന് ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published.