കനത്ത മഴ; ഡൽഹിയിൽ റെഡ് അലേർട്ട്


new project 2026 08 07t180721450

ഡല്‍ഹില്‍ കനത്തമഴയെ തുടര്‍ന്ന് റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മെഹ്റൗളി-


ബദര്‍പൂര്‍ റോഡ്, ഐടിഒ , വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍ ഭാഗം, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ജിടി റോഡ്, ജിടിബി. എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവയുള്‍പ്പെടെ കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദക്ഷിന്‍പുരി, ഓഖ്‌ല, സംഗം വിഹാര്‍, സൈനിക് ഫാംസ്, മെഹ്റൗളി-ബദര്‍പൂര്‍ റോഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.



Sharing is Caring