കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടലും, നിര്‍മാണം പൂര്‍ത്തായായ പേട്ട- എസ് എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ ഉ്ദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇതോടൊപ്പം കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ ടൂറിസം- വ്യാപാര സാധ്യതകളെ റെയില്‍വേ പദ്ധതികള്‍ ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖഛായ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗതത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായി മെട്രോ റെയിലിനെ മാറ്റിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഗതാഗത വികസനത്തിന് കേന്ദ്രം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലെ റെയില്‍വേ വികസനം ശബരിമല ഭക്തകര്‍ക്കും വലിയ ഗുണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published.