ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും;വി.ഡി. സതീശൻ


മുഖ്യമന്ത്രി

ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതേത്തുടർന്നാണ് കുറഞ്ഞ നിരക്കിൽ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ്. സർക്കാരിന്റെ ഭരണകാലത്തും സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.‘എന്റെ മുന്നിൽ രണ്ട് ഫയലുകളാണ് വന്നത്. ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളതും, രണ്ടാമത്തേത് ജി.എൻ.എ. എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ളതുമാണ്.


ഇത് നേരിട്ട് സർക്കാരുമായുള്ള ഇടപാടല്ല, പവർ ട്രേഡിങ് കോർപ്പറേഷൻ വഴിയാണ്’‘ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധികബാധ്യത സർക്കാരിന് ഉണ്ടാകുമായിരുന്നു. അത് നമുക്ക് എടുക്കാൻ പറ്റില്ല. നമ്മൾ
ജി.എൻ.എയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജി.എൻ.എയിൽ നിന്ന് പീക്ക്
സമയത്ത് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുക.’ മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring