പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവച്ചേക്കുമെന്ന് സൂചന

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അമരീന്ദറിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടെന്നാണ് സൂചന. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. മുഖ്യമന്ത്രി അമരീന്ദറിനെ മാറ്റണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് പിന്തുണ നല്‍കുന്നവര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഇന്ന് നടക്കുന്നത്.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദർ സിം​ഗിന് തിരിച്ചടിയായി പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് എഐസിസി. ഇന്ന് വൈകീട്ടാണ് സംസ്ഥാന നിയമസഭയിലെ മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരുടേയും അടിയന്തരയോഗം കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിളിച്ചുചേര്‍ത്തിരിക്കുന്നത്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തർക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *