പിഎസ്‌സി കോഴ ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അവർ അന്വേഷിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ജില്ലാ സെക്രട്ടറിയോട് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്ക് ഒരു വെള്ളക്കടലാസിൽ പരാതി ലഭിച്ചാൽ പോലും അന്വേഷിക്കാറുണ്ട്. തെറ്റായ പ്രവണത പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൽഡിഎഫിന്റെ വോട്ടും ചോർന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ല. കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ പറയുന്നു. ഇന്ത്യ ബ്ലോക്ക് ജയിക്കണം എന്ന് അടുത്ത സംസ്ഥാനങ്ങളിൽ സിപിഐഎം പ്രചാരണം നടത്തി. 52സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സിപിഐയും ജയിച്ചാൽ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോ എന്ന് ന്യുനപക്ഷങ്ങൾ അടക്കം ചിന്തിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോളത്തെ അപകടത്തെ നേരിടാൻ കോൺഗ്രസ് ആണ് നല്ലത് എന്ന് ന്യുനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവർക്ക് കേരളത്തിൽ നേട്ടമായതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി തൃശൂർ ജയിച്ചതാണ് ഗൗരവമുള്ള കാര്യമാണെന്നും അവിടെ കോൺഗ്രസിന്റെ 86000വോട്ട് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യനികളിൽ ഒരു പങ്ക് പല കാരണങ്ങൾ കൊണ്ട് ബിജെപിക്ക് അനുകൂലമായി. എൽഡിഎഫിന്റെ പരമ്പരഗത വോട്ടുകൾ ചോർന്നു. വിശ്വാസികളോട് ഒപ്പം നിക്കുന്ന നിലപാടാണ് ഞങ്ങൾക്ക്. ആവിശ്വാസികൾക്ക് ഒപ്പവും നിൽക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങൾ ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.