രാജ്യത്തിൻറെ 16-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്

രാജ്യത്തിൻറെ 16-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലും എം.എല്‍.എമാര്‍ക്ക് അതത് സംസ്ഥാനങ്ങളിലെ നിയമസഭകളിലുമാണ് വോട്ടുചെയ്യാനാവുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയ അംഗങ്ങള്‍ക്ക് വ്യത്യസ്ഥ ഇടങ്ങളില്‍ നിന്ന് വോട്ടുചെയ്യാം.
ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയുമാണ് ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പശ്ചിമബംഗാള്‍ നിയമസഭയിലാണ് വോട്ടുചെയ്യുന്നത്. 4033 എംല്‍.എമാരും 776 എം.പിമാരും ഉള്‍പ്പടെ 4809 പേരാണ് വോട്ടുചെയ്യുക. 1086431 ആണ് ആകെയുള്ള വോട്ടുമൂല്യം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ദൗപതി മുര്‍മുവും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി യശ് വന്ദ് സിന്‍ഹയുമാണ് മത്സരിക്കുന്നത്. വനിത, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നിവ പരിഗണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ നിരവധി പ്രതിപക്ഷ പാര്‍ടികള്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *