പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ :കേരളത്തിലേക്ക് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി തമിഴ്‌നാട് ആര്‍ടിസി

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി തമിഴ്നാട് ആര്‍ടിസി.

ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തെടുത്തിട്ടുണ്ട്. അക്രമം തടയാന്‍ അടിയന്തര നടപടി എടുക്കാനും കോടതി നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *