വർഷകാല സമ്മേളനത്തിൽ നിയമനിർമ്മാതാക്കൾ തുറന്ന മനസ്സോടെ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി.

വർഷകാല സമ്മേളനത്തിൽ നിയമനിർമ്മാതാക്കൾ തുറന്ന മനസ്സോടെ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി. മൺസൂൺ സമ്മേളനം വളരെ പ്രാധാന്യമുള്ളതാണ്. വിവിധ വിഷയത്തിൽ ആഴത്തിലുള്ളതും ആരോഗ്യപരവുമായ സംവാദം നടത്തണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു.

ഈ സമ്മേളനം പൂർണ്ണമായി ഉപയോഗിക്കണമെന്ന് പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിക്കുന്നു. ‘ആസാദി കാ അമൃത് മഹോത്സവ്’ കാലഘട്ടമാണിത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നതിനാൽ മൺസൂൺ സെഷനും പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, പുരോഗതിയുടെ പുതിയ ഉയരങ്ങൾ തീരുമാനിക്കാനുള്ള പ്രമേയം ഉണ്ടാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷത്തെ പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. “ഈ സെഷൻ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഡൽഹിയിൽ മഴ പെയ്യാൻ തുടങ്ങി. അപ്പോഴും പുറത്തെ ചൂട് കുറയുന്നില്ല, ഉള്ളിലെ ചൂട് കുറയുമോ ഇല്ലയോ എന്നറിയില്ല” – മോദി പറഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള എല്ലാ എംപിമാരും വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *