പ്ല​സ് വ​ണ്‍ ടൈം​ടേ​ബി​ൾ ഉ​ട​ൻ; കു​ട്ടി​ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്നോ തി​ങ്ക​ളാ​ഴ്ച​യോ സ​മ​യ​ക്ര​മം പ​ര​സ്യ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കു​ക. കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​വേ​ള ന​ൽ​കി​യാ​യി​രി​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കു​ക. പ​രീ​ക്ഷ​ക​ൾ​ക്ക് മു​ൻ​പ് എ​ല്ലാ സ്കൂ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​കും പ​രീ​ക്ഷ ന​ട​ത്തു​ക​യെ​ന്നും കു​ട്ടി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *