വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കെ എസ് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മുൻ എംഎൽഎ കെ എസ് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 ന് ശംഖുമുഖം അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. പ്രതിഷേധത്തിന് നിർദേശം നൽകിയത് കെ എസ് ശബരിനാഥനാണ് എന്നാണ് ആരോപണം. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അച്ചടക്ക നടപടിയുമായി ഇൻഡിഗോ രംഗത്തെത്തി. ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക്. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആർ എസ് ബസ്വാൻ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്‍റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *