ഫോണ്‍പേ: പുതുതായി വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ

ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡിജിറ്റല്‍ പെയ്മെന്റ് പ്ലാറ്റ്ഫോമാണ് ഫോണ്‍പേ. പണമിടപാട് രംഗത്ത് നിരവധി സേവനങ്ങള്‍ ഫോണ്‍പേ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണ്‍പേ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2022 അവസാനത്തോടെ രാജ്യത്തുടനീളം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആണ് ഫോണ്‍ പേ ലക്ഷ്യമിടുന്നത്. നിലവിലുള്ള 2,600 ജീവനക്കാരില്‍ നിന്നും 5,400 എന്ന നിലയിലേക്ക് ജീവനക്കാരുടെ എണ്ണം ഉയര്‍ത്തും.

2,800 ഓളം പുതിയ അവസരങ്ങളാണ് ഫോണ്‍പേ ഒരുക്കുന്നത്. ബംഗളൂരു, പൂനെ, മുംബൈ, ദില്ലി തുടങ്ങിയ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല പോസ്റ്റുകളില്‍ നിയമനം നടത്തും. എന്‍ജിനീയറിങ്, മാര്‍ക്കറ്റിംഗ്, അനലിറ്റിക്സ്, ബിസിനസ് ഡെവലപ്മെന്‍റ് എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും നിയമനങ്ങള്‍.

രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പെയ്മെന്‍റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വഴി കമ്ബനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *