പെഗാസസ് ഇസ്രയേല്‍ ആയുധം; കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെഗാസസ് സ്‌പൈവേര്‍ ഇസ്രയേല്‍ രഹസ്യ ആയുധമാണ്. ഭീകരര്‍ക്കെതിരെ ഉപയോഗിക്കാനുള്ള ഈ ആയുധം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തിനും രാജ്യത്തെ സ്ഥാപനങ്ങള്‍ക്കെതിരെ ഉപയോഗിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ഈ ആധുയത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. അവര്‍ കണാടകയില്‍ പ്രയോഗിച്ചു, കിംവദന്തികള്‍ അന്വേഷിക്കാന്‍ ഉപയോഗിച്ചു, അവര്‍ സുപ്രീം കോടതിക്കെതിരെയും പ്രയോഗിച്ചു രാജ്യത്തെ സ്ഥാപനങ്ങള്‍ക്കെതിരെ ഉപയോഗിച്ചു, രാജ്യദ്രോഹം എന്ന വാക്കാണ് ഇതിനെല്ലാം ഇവര്‍ പകരം പറഞ്ഞിരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ ഫോണും സര്‍ക്കാര്‍ ചോര്‍ത്തി. രാഹുല്‍ ഗാന്ധിയുടെ സ്വകാര്യത ഒരു വിഷയമല്ല, പക്ഷേ താന്‍ പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ്. താന്‍ ജനങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തുന്നത്. ഇത് ജനങ്ങളുടെ ശബ്ദത്തിനെതിരായ ഒരു ആക്രമണമാണ്. ആഭ്യന്തര രാജിവയ്ക്കണം. പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

നേരത്തെ, പെഗാസസ് ചാരപ്പണിയില്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പെഗാസസ് സ്‌നൂപ് ഗേറ്റ് എന്ന ബാനറും പിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *