സ്വപ്‌ന സുരേഷും പി.സി ജോര്‍ജ്ജും ഹൈക്കോടതിയിലേക്ക്

മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹര്‍ജി നല്‍കാനാണ് തീരുമാനം.

സ്വര്‍ണക്കത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ പി സി ജോര്‍ജ്ജും കോടതിയെ സമീപിക്കും.

കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. ഇത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ലെന്നുമാണ് സ്വപ്‌ന പറയുന്നത്. പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു.

എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *