സംസ്ഥാനത്ത് വീണ്ടും അവയവദാനം;20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും


സംസ്ഥാനത്ത് വീണ്ടും അവയവദാനം;20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് വൃക്ക റോഡ് മാർഗം കൊണ്ടുപോകും. വൃക്ക എത്തിക്കാൻ ഗ്രീൻ കോറിഡോർ സൗകര്യം ഒരുക്കും. KL05BB 5596 നമ്പർ ആംബുലൻസിലാണ് വൃക്ക കോട്ടയത്തേക്ക് എത്തിക്കുന്നത്. രാവിലെ എട്ടുമണിയോടെ കോഴിക്കോട് നിന്ന് ആംബുലൻസ് പുറപ്പെട്ടു. യാത്ര സൗകര്യം സുഗമമാമാക്കണമെന്ന് കെ സോട്ടോ അഭ്യർത്ഥിച്ചു.


വിഷ്ണുവിൻറെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യും.ജൂലൈ 6നാണ് തലവേദനയെ തുടർന്ന് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കനത്ത വേദനകൾക്കിടയിലും വിഷ്ണുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ട് വരികയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് വിഷ്ണു.

online news portal



Sharing is Caring