ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി.അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്‌.രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി വളരെ വേഗത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്.ഇതിന്റെ ഭാഗമായി കുടിയേറ്റകാര്‍ക്കും സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമക്കാന്‍ സാധിക്കും.കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് ഭാഗികമായി റേഷന്‍ വാങ്ങാന്‍ കഴിയും.

നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെ നിന്നും അര്‍ഹതപ്പെട്ട സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താവിന് സാധിക്കും .വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് എല്ലാ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ക്കും / റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും, പ്രത്യേകിച്ച്‌ കുടിയേറ്റ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ / റേഷന്‍ കാര്‍ഡ് ഉടമകള്‍, ബയോമെട്രിക് അല്ലെങ്കില്‍ ആധാര്‍ ഉള്ള നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെയും സ്ഥിതി ചെയ്യുന്ന ഏതെങ്കിലും എഫ്പിഎസില്‍ നിന്ന് ഭക്ഷ്യധാന്യത്തിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ അനുവദിക്കുന്നു.

തൊഴിലിനും ഉയര്‍ന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *