ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്;ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ


lottery

തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ, TL360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം നേടിയത്. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസി ഉടമ അനീഷ് NV എന്നയാളാണ്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റ് വില 500 രൂപയാണ്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.


1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒൻപതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.


തിരുവോണം ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ

TL 360615

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്

TA 957486

TB 642974

TC 810428

TD 305900

TE 328611

TG 805847

TH 902375

TJ 150990

TK 375661

TL 888018

TA 300530

TB 439962

TC 952340

TD 279706

TE 970611

TG 355002

TH 192282

TJ 978616



Sharing is Caring