ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചതായി ഡിഎംഒ. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. മൂന്ന് ഡോസ് ഫൈസർ വാക്സിനെടുത്ത ആളാണ് ഇദ്ദേഹം.

രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. ജനിതകശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *