ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ ‘ഫോർ സ്റ്റാർ’ സർട്ടിഫിക്കേഷൻ നേടി ഒ ബൈ താമര

തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ (GRIHA) ‘ഫോർ സ്റ്റാർ’ റേറ്റിംഗ് നേടി തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്, വിനോദ ഹോട്ടലുകളിലൊന്നായ ഓ ബൈ താമര. ഹോസ്പിറ്റാലിറ്റിയോടുള്ള സുസ്ഥിര പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് ഓ ബൈ താമരയുടെ ഈ നേട്ടം . പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നതും പുനരുപയോഗത്തിനു പ്രാപ്തവുമായ വിഭവങ്ങളുടെ ഉപയോഗം വർധിപ്പിച്ച് ഹരിതഗൃഹ വാതക പ്രസരണം കുറയ്ക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയവുമായി ചേർന്ന് എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) വികസിപ്പിച്ചെടുത്ത റേറ്റിംഗ് ടൂളാണ് ഗ്രിഹ (GRIHA ).

പരിസ്ഥിതിയുമായും സമൂഹവുമായും നല്ല ബന്ധം നിലനിർത്തിക്കൊണ്ട് തന്നെ ലാഭകരവും ഉത്തരവാദിത്തമുള്ളതുമായ ബിസിനസ്സ് മാതൃകകൾ സൃഷ്ടിക്കുന്നതിനായാണ് ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉന്നത വിജയം കൈവരിക്കുന്നതിനായുള്ള ഒരു പുത്തൻ ചവിട്ടുപടിയാണ്‌ ഗ്രിഹയുടെ ഈ അംഗീകാരം. കൂടാതെ സമൂഹത്തിലെ നന്മകൾക്കായി ഞങ്ങൾ നിരവധി ക്രിയാത്മക സേവനങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും കൂടി ചെയ്യുകയാണ് ഈ സെർട്ടിഫിക്കേഷനിലൂടെയെന്ന് താമര ലെഷർ എക്സ്പീരിയൻസ് സിഇഒ ശ്രുതി ഷിബുലാൽ പറഞ്ഞു .

നിർമ്മാണത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തതു മുതൽ അടിസ്ഥാനകാര്യങ്ങൾ വരെയുള്ള വിവിധ സുസ്ഥിര സമീപനങ്ങൾക്കാണ് ഓ ബൈ താമരയ്ക്ക് ഗ്രിഹയുടെ ഫോർ സ്റ്റാർ സർട്ടിഫിക്കേഷൻ ലഭിച്ചത്. കൂടാതെ പ്രകൃതി സംരക്ഷണം, ജലസംരക്ഷണം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ഉപയോഗം, ഓസോൺ ശോഷണത്തിനു കാരണമാകുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക , മലിന വസ്തുക്കളുടെ വേർതിരക്കിൽ , മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ കാര്യക്ഷമമായ നിരവധി പ്രവർത്തനങ്ങൾ ഗ്രിഹയുടെ ഫോർ സ്റ്റാർ സെർട്ടിഫിക്കേഷൻ നേടാൻ ഓ ബൈ താമരയ്ക്ക് സഹായമായി . ഗ്രിഹ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേ, ഹരിത ഗൃഹപരിപാലനത്തിനായുള്ള വസ്തുക്കളുടെ ഉപയോഗം , പരിസ്ഥിതി പഠനം ജീവനക്കാർക്കുള്ള മികച്ച സൗകര്യങ്ങൾ തുടങ്ങി മറ്റ് നൂതനമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഓ ബൈ താമര തെളിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *