ആണവ കരാർ സംഘര്‍ഷം :യുഎസ് നാവികസേനയുടെ കപ്പല്‍ പടയ്ക്ക് നേരെ പാഞ്ഞടുത്ത് ഇറാന്‍ ബോട്ട്

ടെഹ്‌റാന്‍: ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്.യുഎസ് നാവികസേനയുടെ ബഹ്‌റൈന്‍ ആസ്ഥാനമായ അഞ്ചാം കപ്പല്‍പ്പടയുടെ യുഎസ് എസ് സിറോക്കോ, നാവികസേനാ ചരക്കുകപ്പല്‍ യുഎസ്‌എന്‍എസ് ചോക്ടോ എന്നിവയുടെ 45 മീറ്റര്‍ അടുത്തുവരെ തിങ്കളാഴ്ച റവല്യൂഷനറി ഗാര്‍ഡ് ബൊഗാമര്‍ ബോട്ട് പാഞ്ഞെത്തി.

യുഎസ് പടക്കപ്പല്‍ അപായ സൈറന്‍ മുഴക്കി. മുന്നറിയിപ്പ് വെടി മുഴങ്ങി. ഇറാന്റെ പതാക വഹിച്ചിരുന്ന ബോട്ട് ഉടന്‍ പിന്തിരിഞ്ഞതിനാല്‍ ഏറ്റുമുട്ടല്‍ ഒഴിവായി. സംഭവം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച്‌ 4ന് പേര്‍ഷ്യന്‍ ഗള്‍ഫിലും സമാന സംഭവം നടന്നിരുന്നു.

ഇറാന്‍ രഹസ്യസങ്കേതത്തില്‍ യുറേനിയം സമ്ബുഷ്ടീകരിക്കാന്‍ പദ്ധതിയിടുന്നതായി യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സി (ഐഎഇഎ) റിപ്പോര്‍ട്ട് ചെയ്തു.രാജ്യാന്തര നിരീക്ഷണം കുറഞ്ഞതോടെ ഇറാന്‍ യുറേനിയം സമ്ബുഷ്ടീകരണ ശ്രമങ്ങള്‍ തുടരുന്നതായും ആയുധം നിര്‍മ്മിക്കാവുന്ന നിലവാരത്തോട് അടുക്കുകയാണെന്നും യുഎസ് ആരോപിച്ചു.

You may also like ....

Leave a Reply

Your email address will not be published.