നിഷ്‌ക മൊമെന്റസ് ജ്വല്ലറി യുടെ 7ാമത്തെ ഷോറൂം കോഴിക്കോട്, പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യുന്നു. നിഷ്‌ക ചെയര്‍മാന്‍ നിഷിന്‍ തസ്ലീം സി.എം, മാനേജിങ് ഡയറക്ടര്‍ റിസ്‌വാന്‍ ഷിറാസ് സി.എം. എന്നിവര്‍ സമീപം.
കോഴിക്കോട്: നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് പൊറ്റമ്മല്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ നിഷ്‌ക മൊമെന്റസ് ജ്വല്ലറിയുടെ ഏഴാമത്തെ ഷോറൂമാണിത്. സ്വര്‍ണവ്യാപാര മേഖലയില്‍ യു.എ.ഇയില്‍ നേടിയെടുത്ത വിശ്വാസവും ജനപിന്തുണയും കരുത്താക്കിയാണ് നിഷ്‌ക ഇന്ത്യന്‍ ആഭരണ രംഗത്തേക്കുള്ള ഈ സുവര്‍ണ ചുവടുവെപ്പിന് തുടക്കമിട്ടത്.

ആഭരണപ്രേമികള്‍ക്ക് വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷ്‌കയുടെ ഇന്ത്യയിലെ ആദ്യ ഫ്‌ലാഗ്ഷിപ്പ് ഷോറൂം കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് നിഷ്‌ക ചെയര്‍മാന്‍ നിഷിന്‍ തസ്ലീം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 15 വരെ നടത്തുന്ന എല്ലാ പര്‍ച്ചേസുകള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിലയുടെ 10 ശതമാനം നല്‍കി വിവാഹാഭരണങ്ങള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന ഭാഗ്യശാലികളായ ദമ്പതികള്‍ക്ക് ഇന്റര്‍നാഷണല്‍ ഹണിമൂണ്‍ പാക്കേജും അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഹണിമൂണ്‍ പാക്കേജും ലഭിക്കും.
പാരമ്പര്യ ശില്‍പചാരുതയോടൊപ്പം സമകാലിക ഡിസൈനുകളുടെ പുതുമയും ഒരുമിക്കുന്ന ആഭരണശേഖരങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഷോപ്പിംഗ് അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, ജെംസ്റ്റോണ്‍, പോള്‍ക്കി, ഡിവൈന്‍, ആന്റിക്, ലൈറ്റ് വെയ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് നിഷ്‌ക ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിച്ച പ്രത്യേക ‘ഇലഞ്ഞിത്തറമേളം’ ചടങ്ങിനെ ആഘോഷമാക്കി മാറ്റി.
ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ വി.എ. ഹസ്സന്‍, മുഹമ്മദ് അഷ്‌റഫ് അറക്കല്‍, ഒ.വി. മുസ്തഫ, വി.കെ. അഷ്‌റഫ്, നജീബ് മുസ്‌ലിയാരകത്ത്, റോഷന്‍ ഫവാസ് സി.എം, ഉസ്സമാ കുപ്പാറയില്‍, മുഹമ്മദ് അഷ്‌റഫ് അറക്കല്‍. കെ, ഇബ്രാഹിം കുട്ടി വി. കെ., മുഹമ്മദ് അഷ്‌റഫ് അരിപ്പെട്ടമണ്ണില്‍, അഷ്‌റഫ് ഒമര്‍ എന്നിവര്‍ പങ്കെടുത്തു.











