അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി എൻഐഎ

അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി എൻഐഎ. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകിയാൽ 25ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു .വ്യാജ കറൻസി കേസിലാണ് എൻഐഎ നടപടി.
ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താൻ നടപടികൾ എൻ ഐ എ ശക്തമാക്കി. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപയാണ് എൻ ഐ എ പാരിതോഷികം പ്രഖ്യാപിച്ചത്.അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലിനെപ്പറ്റി വിവരം നൽകിയാൽ 20 ലക്ഷം രൂപ ലഭിക്കും.

ദാവൂദ് സംഘത്തിൽപ്പെട്ട അനീസ് ഇബ്രാഹിം, ജാവേദ് പട്ടേൽ എന്ന ജാവേദ് ചി, ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസ്സാക്ക് മേമൻ എന്ന ടൈഗർ മേമൻ എന്നിവരെ പറ്റി വിവരം നൽകിയാൽ 15 ലക്ഷം രൂപ വീതവും പാരിതോഷികം നൽകുമെന്ന് എൻഐഎ അറിയിച്ചു.
ഇവരെല്ലാം പാകിസ്ഥാനിൽ ഒളിവിൽ കഴിയുകയാണെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ദുബായ് ആസ്ഥാനമായി D കമ്പനി ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

ഇന്ത്യൻ അന്വേഷണ ഏജൻസികൾ കടുത്ത നടപടികൾ സ്വീകരിച്ചതോടെ ദാവൂദ് കറാച്ചിയിലേക്ക് കടക്കുകയായിരുന്നു. ഫെബ്രുവരിൽ NlA രജിസ്റ്റർ ചെയ്ത വ്യാജ കറൻസി കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നടപടി. ഈ കേസിൽ മുംബെ അടക്കം 29 ഇടങ്ങളിൽ NIA പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ വ്യാജ കറൻസി ഇടപാട്, തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായം എന്നിവയിൽ ദാവൂദിനും സംഘത്തിനുമുള്ള നിർണ്ണായക പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിരുന്നു. ദാവൂദിനെ പിടിക്കാൻ ഇന്ത്യ വർഷങ്ങളായി പരിശ്രമിച്ചുവരികയാണ്.

Spread the love

Leave a Reply

Your email address will not be published.