ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് ആംവേ പുറത്തിറക്കി

കൊച്ചി: മുന്‍നിര എഫ്എംസിജി കമ്പനിയായ ആംവേ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 പുറത്തിറക്കി. എല്ലുകള്‍ക്ക് ബലക്ഷയമുള്ളവരെ ലക്ഷ്യമിട്ടാണ് ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 വിപണിയിലെത്തിച്ചത്. പേറ്റന്റുള്ള ബൊട്ടാണിക്കല്‍ ബ്ലെന്‍ഡായ ക്വര്‍സെറ്റിന്‍, ലൈക്കോറൈസ്, വിറ്റാമിന്‍ ഡി3, വിറ്റാമിന്‍ കെ2 എന്നിവയടങ്ങിയ പ്രത്യേക ഉത്പന്നം എല്ലുകളുടെ ബലക്ഷയമുള്ളവര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്.

70 ശതമാനം ഇന്ത്യക്കാര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന വിറ്റാമിന്‍ ഡി വിപണി 250 കോടി രൂപയുടെതാണ്. ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1ന്റെ വരവോടെ ആംവേ 2025 ഓടെ 100 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുദ്ധ്‌രാജ പറഞ്ഞു. ഫുഡ് ഫോര്‍ സ്‌പെഷ്യല്‍ ഡയറ്ററി യൂസേജ് വിപണിയുടെ 25 ശതമാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംവേയുടെ അന്താരാഷ്ട്ര പ്രശസ്തമായ ഇന്നൊവേഷന്‍ ആന്റ് സയന്‍സ് സംഘം ലൈക്കറോയിസ് ആന്റ് ക്വര്‍സെറ്റിന്‍ കൂട്ട് പേറ്റന്റ് ചെയ്യ്തതാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രശസ്തമായ എല്‍സെവിയര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് ആംവേ ഇന്ത്യ സിഎംഒ അജയ് ഖന്ന അറിയിച്ചു. 1600 രൂപയാണ് ഉത്പന്നത്തിന്റെ വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *