ഗുരു സോമസുന്ദരത്തിന്റെ പുതിയ ചിത്രം, ‘നീരജ’ പ്രഖ്യാപിച്ചു

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ വെച്ച് നടന്നു.

നീരജ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്. രാജേഷ് കെ രാമന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സച്ചില്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അയൂബ് ഖാനാണ് ചിത്രസംയോജനം. രാഗേഷ് നാരായണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കല- മനു ജഗത്.

ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പ്രദീപ് ഗോപാലകൃഷ്ണനാണ് നീരജ ചിത്രത്തിന്റെ മേക്കപ്പ്. കോസ്റ്റ്യൂം ബ്യൂസി ബേബി ജോണും, സ്റ്റില്‍സ്- രാകേഷ് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദുകൃഷ്ണ, ഉദയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പിആര്‍ഒ- എ എസ് ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *