സൂര്യ ഫെസ്റ്റിവലില്‍ ഭരതനാട്യം അവതരിപ്പിച്ച്‌ നവ്യ നായര്‍

സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ താരമാണ് നവ്യ നായര്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ എന്നും ഏറ്റെടുക്കാറുമുണ്ട്.ഒരുപിടി നല്ല ചിത്രങ്ങളില്‍ ഭാഗമായ നവ്യ നായര്‍ പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്ന് പിന്മാറി. പിന്നീട് ഇപ്പോള്‍ വി കെ പ്രകാശിന്‍റെ ഒരുത്തീ എന്ന ചിത്രത്തിലൂടെ വമ്ബന്‍ തിരിച്ചുവരവ് നടത്തി.

തന്‍റെ എല്ലാ വിശേഷങ്ങളും താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ ഒരിടവേളയ്ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് നവ്യ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത് ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്.

നവ്യ സൂര്യ ഫെസ്റ്റിവലില്‍ ഭരതനാട്യം അവതരിപ്പിക്കുന്നത് ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. നവ്യയുടെ നൃത്തം സൂര്യാമേളയുടെ ഒന്‍പതാം ദിവസമായ ഇന്നലെയാണ് ആയിരുന്നു .അവസാനമായി നവ്യ മേളയില്‍ പങ്കെടുത്തത് 2016ല്‍ ആണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *