നരകാസുരന്‍ ആഗസ്റ്റ് 13ന് ഒ.ടി.ടി റിലീസ് ചെയ്യും

ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന നരകാസുരന്‍ എന്ന തമിഴ് ചിത്രം ആഗസ്റ്റ് 13ന് ഒ.ടി.ടി റിലീസ് ചെയ്യും. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍.

ലക്ഷ്മണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. സുന്ദീപ് കിഷന്‍, ആത്‍മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *