മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി അളകനന്ദയില്‍ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു


സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സി.എസ്.ആര്‍ പദ്ധതിയുടെ കീഴില്‍ ന്യൂഡല്‍ഹിയിലെ അളകനന്ദയില്‍ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലീസും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.


മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ്, സൗത്ത് ഡല്‍ഹി എ.സി.പി സോംനാഥ് പൃഥി എന്നിവര്‍ ചേര്‍ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് വിഭാഗം ജി.എം രാകേഷ് മെഹ്‌റ, പബ്ലിക് റിലേഷന്‍സ് സീനിയര്‍ എ.ജി.എം രാജാ ഇമാം, സി.ആര്‍ പാര്‍ക്ക് എസ്.എച്ച്.ഒ അനീഷ് ശര്‍മ്മ തുടങ്ങിയവരും സന്നിഹിതരായി.

online news portal

രാജ്യത്തുടനീളം മുത്തൂറ്റ് ഫിനാന്‍സ് നടപ്പിലാക്കുന്ന വിവിധ സി.എസ്.ആര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച അലക്‌സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ്, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഇത്തരം പദ്ധതികളെയും ഈ കൂട്ടായ്മയെയും എ.സി.പി സോമനാഥ് പൃഥി പ്രത്യേകം അഭിനന്ദിച്ചു.

പോലീസിനും സായുധ സേനയ്ക്കുമായി മുത്തൂറ്റ് ഫിനാന്‍സ് നടപ്പിലാക്കിയ വിവിധ സി.എസ്.ആര്‍ പദ്ധതികള്‍ വ്യക്തമാക്കുന്ന പ്രത്യേക ബുക്ക്‌ലെറ്റും ചടങ്ങില്‍ പ്രകാശനം ചെയ്തു. എ.സി.പി സോംനാഥ് പൃഥി ഇത് ഏറ്റുവാങ്ങി.

ഗ്രേറ്റര്‍ കൈലാഷിലെ പോലീസിനുള്ള സെക്യൂരിറ്റി ക്യാബിനുകള്‍, സി.ആര്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഹെല്‍ത്ത് എ.ടി.എം, മുതിര്‍ന്ന പൗരര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, കുട്ടികളുടെ ലൈബ്രറി, ഡിജിറ്റല്‍ ലേര്‍ണിംഗ് പാനലുകള്‍, കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

ഡല്‍ഹി പോലീസുമായി സഹകരിച്ചുള്ള ഈ പുതിയ കാല്‍വെയ്പ്പ് അളകനന്ദയിലുള്ള ആയിരക്കണക്കിന് താമസക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയും സമാധാനവും നല്‍കാന്‍ സഹായകമാകും.



Sharing is Caring