മുത്തൂറ്റ് ഫിനാന്‍സ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു; ഓഹരിയൊന്നിന് 30 രൂപ ലഭിക്കും


കൊച്ചി: പ്രമുഖ സ്വര്‍ണ്ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരി ഉടമകള്‍ക്കുള്ള ഇടക്കാല ലാഭവിഹിതം  പ്രഖ്യാപിച്ചു. 2026 ഏപ്രില്‍ 10-ന് ചേര്‍ന്ന കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം  പ്രഖ്യാപിച്ചത്.


10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 30 രൂപ (300%) വീതം ലാഭവിഹിതമായി ലഭിക്കും. ലാഭവിഹിതം ലഭിക്കുന്നതിന് അര്‍ഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി 2026 ഏപ്രില്‍ 17 നിശ്ചയിച്ചു. പ്രഖ്യാപനം നടത്തി 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യും. 15 വര്‍ഷമായി ലാഭവിഹിതം പങ്കിട്ടു വരുന്ന കമ്പനി ഇത് വരെ മൊത്തം 1200 കോടി രൂപ നല്‍കി.

online news portal

ലാഭവിഹിതത്തിന് പുറമെ കമ്പനിയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റ് ഏജന്‍സി ബിസിനസ്സ് ആരംഭിക്കുന്നതിനായുള്ള നിര്‍ദ്ദേശത്തിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിനായി കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടും.



Sharing is Caring