മുല്ലപ്പെരിയാർ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗം ;വി ഡി സതീശൻ

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ പിടിവാശി മാറ്റി, ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങൾ തുടരും. ഇന്ധന വില വർധനവ് ജന ജീവിതം ദുസ്സഹമാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഡിഎഫ് കാലത്ത് ഇന്ധനനികുതി വരുമാനം 493 കോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫ് കാലത്ത് അധികവരുമാനം 5000 കോടിയാണ്. ഇതിൽ നിന്ന് സബ്സിഡി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു . പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

നിയമസഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അതേസമയം, ഇന്ധനനികുതി സംസ്ഥാനം ആറുവർഷമായി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു‍. കൂട്ടിയവർ തന്നെ കുറയ്ക്കട്ടെ എന്നതാണ് സർക്കാർ നിലപാട്.

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ സമ്മതിച്ചത് പതിനാലാമത് മേൽനോട്ട സമിതിയെന്ന് വി ഡി സതീശൻ. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉത്തരവ്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *