മുകേഷ് ഉർവശി ചിത്രം അയ്യര്‍ ഇന്‍ അറേബ്യ ഫെബ്രുവരി 2ന് തിയേറ്ററുകളിലേക്ക്

ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷത്തില്‍ പ്രേക്ഷകരുടെ മനം കവരാന്‍ ഇടവേളക്ക് ശേഷം. എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാനായ വിഘ്നേഷ് വിജയകുമാറാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’ നിര്‍മ്മിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുങ്ങുന്ന ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞെത്തിയ ട്രെയിലര്‍ മികച്ച അഭിപ്രായങ്ങളോടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്ബൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഫെബ്രുവരി 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഛായാഗ്രഹണം: സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: ആനന്ദ് മധുസൂദനന്‍, ഗാനരചന: പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോന്‍ ടി ബ്രൂസ്, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് കെ മധു, സ്റ്റില്‍സ്: നിദാദ്, ഡിസൈന്‍: യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ: എ എസ് ദിനേഷ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *