കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടിൽ മുഹമ്മദ് നൂർനെ (45 ) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്യ്തു.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിയ്ക്കുന്ന 12 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയെ പരീക്ഷ എഴുതാനായി സ്കൂളിൽ കൊണ്ടുപോകുന്നതിനായി രക്ഷിതാക്കൾ ചുമതലപ്പെടുത്തിയ ഓട്ടോ ഡ്രൈവർയായ മുഹമ്മദ് നൂർ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിർത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

തുടർന്ന് വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ ഉപദ്രവിച്ച വിവരം പറയുകയും, തുടർന്ന് വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പള്ളിത്താഴത്ത് വെച്ച് ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിര്‍ദ്ദേശ പ്രകാരം സബ്ബ് ഇൻസ്പെക്ടർ രാം കുമാറും,സംഘവും ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













