മിനി കൂപ്പർ എസ് ജിപി ഇൻസ്പയേർഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു


01 Image scaled

ജർമൻ ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള മിനിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലായ ‘മിനി കൂപ്പർ എസ് ജിപി ഇൻസ്പയേർഡ് എഡിഷൻ’ ഇന്ത്യയിൽ അവതരിപ്പിച്ചു. സൂററ്റിൽ നടന്ന ചടങ്ങിലാണ് വാഹനം ലോഞ്ച് ചെയ്തത്. 30 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷൻ കാറിന് 58,90,000 രൂപയാണ് എക്സ്-ഷോറൂം വില. പൂർണ്ണമായും വിദേശത്ത് നിർമിച്ച മിനി കൂപ്പർ എസ് ജിപി ഇൻസ്പയേർഡ് എഡിഷന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. റേസിംഗ് ട്രാക്കുകളിൽ കരുത്ത് തെളിയിച്ച ‘മിനി ജിപി’യുടെ പാരമ്പര്യവും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും സംയോജിപ്പിച്ചാണ് ഈ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നത്. 204 എച്ച്പി കരുത്തുള്ള ട്വിൻ പവർ ടർബോ പെട്രോൾ എഞ്ചിനുള്ള കാറിന് 6.6 സെക്കൻഡ് സമയത്തിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.


02 Image

മിനി ജിപി മോഡലുകളുടെ റേസിംഗ് മികവിൽനിന്നും ഡിസൈനിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് മിനി കൂപ്പർ എസ് ജിപി ഇൻസ്പയേർഡ് എഡിഷൻ രാജ്യത്ത് അവതരിപ്പിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. കമ്പനിയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു അപൂർവ മോഡൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 30 യൂണിറ്റുകൾ മാത്രമുള്ള ഈ എക്സ്ക്ലൂസീവ് എഡിഷൻ, അതിന്റെ വേറിട്ട ഡിസൈൻ ഘടകങ്ങൾ കൊണ്ട് നിരത്തുകളിൽ തികച്ചും വ്യത്യസ്തമായ ഒരു ശൈലി അടയാളപ്പെടുത്തുമെന്നും ഹർദീപ് സിംഗ് ബ്രാർ കൂട്ടിച്ചേർത്തു.

online news portal

03 Image

ആകർഷകമായ ലുക്ക് നൽകുന്ന ലെജൻഡ് ഗ്രേ, ചില്ലി റെഡ് കളർ കോമ്പിനേഷനിലാണ് മിനി കൂപ്പർ എസ് ജിപി ഇൻസ്പയേർഡ് എഡിഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. പരിസ്ഥിതി സൗഹൃദപരമായ ക്രോം-ഫ്രീ, ലെതർ-ഫ്രീ ക്യാബിൻ, 240 എംഎം സർക്കുലർ ഒഎൽഇഡി ഡിസ്‌പ്ലേ, മിനി ഓപ്പറേറ്റിംഗ് സിസ്റ്റം 9, ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകൾ. 2 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റിയും 24×7 റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് മുഖേന സൗകര്യപ്രദമായ ഇഎംഐ നിരക്കുകളും 5 വർഷം വരെയുള്ള അഷ്വേർഡ് ബൈ-ബാക്ക് ഗ്യാരന്റിയും ഉൾപ്പെടുന്ന ‘മിനി 360 ഡിഗ്രി’ ഫിനാൻസ് പ്ലാനും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു.



Sharing is Caring