ഗുരുവായൂർ ഓഡിറ്റോറിയം വാടക വർധന പിൻവലിക്കണം; ടീം ആർട്സ് ഇൻഡിപെൻഡന്റ്സ്


IMG 0d7a14f6 2917 4baf a426 e8849a0799bf

ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂർ ഓഡിറ്റോറിയം എന്നിവയുടെ വാടക വർധനയിൽ ഇളവ് അനുവദിക്കണമെന്ന് ടീം ആർട്സ് ഇൻഡിപെൻഡന്റ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിലുള്ള വാടക ഇരട്ടിയായി വർധിപ്പിച്ചത് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.


ഇത് കലാരംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥികളെയും കലാകാരന്മാരെയും ഗുരുക്കന്മാരെയും മേക്കപ്പ് ആർട്ടിസ്റ്റുകളെയും വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്ക് നൽകുന്നവരെയും പ്രതികൂലമായി ബാധിക്കുമെന്നും സംഘടന വ്യക്തമാക്കി.വർധിപ്പിച്ച ഓഡിറ്റോറിയം വാടകയിൽ ഇളവ് അനുവദിച്ച് കലാകാരന്മാരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എ.ഐ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാന് നിവേദനം നൽകി.




Sharing is Caring