എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും

മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രിയായി നിശ്ചയിച്ച എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മന്ത്രിയാകുമ്പോള്‍ വലിയ മാറ്റങ്ങളില്ല. ചുമതലാ ബോധത്തോടെ സമീപിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.

രണ്ടും വ്യത്യസ്ത ചുമലകളാണ് എന്നതിനപ്പുറം മറ്റു വ്യത്യസ്തകളൊന്നുമില്ല. എല്ലാ ചുമതലകളേയും ഒരേ ചുമതലാ ബോധത്തോടെയാണ് കാണുന്നത്. ഇതിനെയും അതുപോലെ തന്നെയായിരിക്കും കാണുക.

വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഏത് വകുപ്പാണെങ്കിലും ആ വകുപ്പിനെ കുറിച്ച് ആഴത്തില്‍ പഠിക്കുക മനസിലാക്കുക. ആ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുള്ള പരിശ്രമമാണ് ഉണ്ടാകുക.

ഓരോ ചുമതലകളും നിര്‍വഹിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യും. രാഷ്ട്രീയ പറയേണ്ട സാഹചര്യങ്ങളില്‍ രാഷ്ട്രീയം പറയുമെന്നും എം.ബി.രാജേഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published.