ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


മാസപ്പടി കേസിലെ ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക.


തെളിവുകളൊന്നുമില്ലാതെ ഇഡി കേസില്‍ മുന്നോട്ട് പോകുകയാണെന്നായിരുന്നു സി എം ആര്‍ എല്ലിന്റെ പ്രധാന വാദം. എന്നാല്‍ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവര്‍ കേസില്‍ എങ്ങനെയാണ് ഇടപെട്ടതെന്നും ഇ ഡി വാദിക്കും.

online news portal

റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സി എം ആര്‍ എല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇ ഡി നീക്കം. മുദ്രവച്ച കവറില്‍ റെയ്ഡ് വിവരങ്ങള്‍ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും.

മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആര്‍ എല്‍ ശ്രമം. കേസില്‍ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി ആലോചിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇ ഡി തീരുമാനിച്ചത്.



Sharing is Caring