ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്;ത്രീ റൈഫിൾ വിഭാഗത്തിൽ വെള്ളി മെഡൽ നേടി


vidarsha

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ വീണ്ടും വെള്ളി മെഡൽ നേടിയത്. വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ നേടിയത്. വിദർശയും തിലോത്തമയും വ്യക്തിഗത ഇനത്തിൽ ഫൈനലിനും യോഗ്യത നേടി.


നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.പുരുഷന്മാരുടെ മാരത്തണിൽ സാവൻ ബർവാളിലൂടെ ഇന്ത്യ വെള്ളി മെഡൽ നേടി. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ 44 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ഇന്ത്യൻ ആർച്ചർമാർ മത്സരങ്ങളിൽ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്.




Sharing is Caring