കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

തിരുവോണത്തെ വരവേല്‍ക്കാൻ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങിക്കുന്ന തിരക്കിലാണ് എല്ലാവരും. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലും കഴിഞ്ഞ കൊല്ലത്തിനു സമാനമായി കോവിഡിന്റെ ഇടയിലാണ് ഓണം.ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും ആരോ​ഗ്യവകുപ്പും.

ഗൃഹാതുര സ്മരണകൾ അയവിറക്കി ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിക്കും. എന്നാൽ ഇത്തവണ നൂറ്റാണ്ടിന്റെ മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകൾക്കത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *