ഉത്തര്‍പ്രദേശ് സി.എസ്.ആര്‍ റൗണ്ട് ടേബിളില്‍ പങ്കാളികളായി മലബാര്‍ ഗോള്‍ഡ്


ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ബേസിക് ആന്റ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്‍വെസ്റ്റ് യു.പി സി.എസ്.ആര്‍ ഫെസിലിറ്റേഷന്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച ‘ഉത്തര്‍പ്രദേശ് സി.എസ്.ആര്‍ റൗണ്ട് ടേബിള്‍ 2026ഫ്യൂച്ചര്‍-റെഡി എജ്യുക്കേഷന്‍’ സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പങ്കാളികളായി. നോയിഡയിലെ റാഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ബേസിക് എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി സന്ദീപ് സിംഗ് മുഖ്യാതിഥിയായി.


അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും, ഡിജിറ്റല്‍ ലേണിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, അധ്യാപകരുടെ പഠനശേഷി വര്‍ദ്ധിപ്പിക്കല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലൂന്നിയായിരുന്നു ചര്‍ച്ചകള്‍.

online news portal

മലബാര്‍ ഗ്രൂപ്പ് സി.എസ്.ആര്‍ ഹെഡ് ഷബീര്‍ പി.കെ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നോര്‍ത്ത് റീജിയണല്‍ ഹെഡ് ജിഷാദ് എന്‍.കെ എന്നിവരും പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന ‘മൈക്രോ ലേണിംഗ് സെന്ററുകള്‍’, സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ എന്നിവയ്ക്കുള്ള വലിയൊരു അംഗീകാരമായിരുന്നു സമ്മേളനത്തിലേക്കുള്ള ക്ഷണം.

ഉത്തര്‍പ്രദേശില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നടത്തുന്ന സിഎസ്ആര്‍ പദ്ധതികളുമായി യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ധാരണാപത്രം ഒപ്പുവെയ്ക്കും. മലബാര്‍ ഗ്രൂപ്പിന്റെ മൈക്രോ ലേണിംഗ് സെന്ററുകള്‍, പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള  പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക.



Sharing is Caring