ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധു സി നാരായണൻ തിരിച്ചെത്തുന്നു


images 2 2

കുമ്പളങ്ങി നൈറ്റ്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയ ദൃശ്യഭാഷ സമ്മാനിച്ച സംവിധായകൻ മധു സി നാരായണൻ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുന്നു.2019 ലെ കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചലച്ചിത്രം സ്വന്തമാക്കിയിരുന്നു . കൂടാതെ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുമുണ്ടായി.


പുതുതലമുറയിലെ ശ്രദ്ധേയനായ നടൻ നസ്‌ലനാണ് ചിത്രത്തിലെ നായകൻ.ഡോ. അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോ. അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സമീപകാലത്ത് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നസ്‌ലനും, ആദ്യ ചിത്രത്തിലൂടെ തന്നെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ മധു സി നാരായണനും ഒന്നിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.


ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ പുറത്തുവിടും.കുമ്പളങ്ങി നൈറ്റ്സിനെ പോലെ തന്നെ മറ്റൊരു മികച്ച ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.



Sharing is Caring