പൊരിച്ച ചിക്കന്‍ ഫ്രൈ തയാറാക്കാം

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ 1/2 കിലോ
ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റ് 2 ടേബിള്‍ സ്പൂണ്‍
മുളകുപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ 1 കപ്പ്
ഉപ്പ് ആവശ്യത്തിന്

ചിക്കന്‍കഷ്ണങ്ങള്‍ നല്ലതുപോലെ കഴുകി വ‍ൃത്തിയാക്കി അതിലേക്ക് 1ടേബിള്‍ സ്പൂണ്‍ മുളകുപ്പൊടിയും 1ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടിയും 2 ടേബിള്‍ സ്പൂണ്‍ മല്ലിപൊടിയും 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും 2 ടേബിള്‍ സ്പൂണ്‍ ഡബിള്‍ ഹോഴ്സ് ജിഞ്ചര്‍ ഗാര്‍ളിക് പേസ്റ്റും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിച്ചെടുക്കാം.

ചേരുവകളെല്ലാം ചിക്കന്‍ കഷ്ണത്തില്‍ നന്നായി പിടിക്കാനായി മാറ്റി വയ്ക്കാം. ശേഷം ഗ്യാസ് അടുപ്പില്‍ പാന്‍ വച്ച്‌ ചൂടാക്കി അതിലേയ്ക്ക് 1കപ്പ് വെളിച്ചെണ്ണ ചേര്‍ക്കാം. വെളിച്ചെണ്ണ നന്നായി തിളക്കുമ്ബോള്‍ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍കഷ്ണങ്ങള്‍ ഓരോന്നായി വറുത്തുകോരാം.

ചിക്കന്‍കഷ്ണം വെന്ത് ലൈറ്റ് ബ്രൗണ്‍ നിറമാകുമ്ബോള്‍ മറുവശം തിരിച്ചിടാം. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചിയൊരുമിക്കുന്ന ചിക്കന്‍ ഫ്രൈ ചുരുങ്ങിയ നേരംകൊണ്ട് തയാറാക്കാം.

Spread the love

Leave a Reply

Your email address will not be published.