ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍

ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയ കുഞ്ചാക്കോ ബോബന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്-

‘സ്വിറ്റ്സര്‍ലന്‍ഡിലെ 75-ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഞാന്‍ ഇവിടെയെത്തി. ദേവദൂതര്‍ പാട്ടിനോടുള്ള സ്‌നേഹം തുടരെ.. ഞാന്‍ ഇവിടെ സ്വിറ്റ്സര്‍ലന്‍ഡിലെ 75-ാമത് ലോകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ട്. ഞങ്ങളുടെ ‘അറിയിപ്പ്’ എന്ന സിനിമ ഇന്ന് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. അത് ലൊക്കാര്‍ണോയില്‍ നിന്ന് ആരംഭിക്കാം, ഇതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്’, എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും അറിയിപ്പിനുണ്ട്. ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് അറിയിപ്പ് മത്സരിക്കുക.

ഉദയ പിക്‌ചേഴ്‌സിന്റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ നേരത്തെ പങ്കുവച്ചിരുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് അറിയിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *