കോഴിക്കോട് : അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള സ്കൂൾ ടീചേഴ്സ് ഫ്രണ്ട് (കെഎസ്ടിഎഫ്) ഉത്തരമേഖല നേതൃസംഗമം ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി തടയപ്പെട്ട അധ്യാപകരുടെ അംഗീകാരം എത്രയും പെട്ടെന്ന് നൽകണമെന്നും ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും പങ്കാളിത്ത പെൻഷൻകാരെ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മാറ്റണമെന്നും സംഗമം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. കെ എസ് ടി എഫ് സംസ്ഥാന പ്രസിഡണ്ട്

ബിജു എം കെ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ മുഹമ്മദലി പി എം അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജീവ് തോമസ്, സംസ്ഥാന ഭാരവാഹികളായ ഹിബത്തുള്ള പി.കെ.എം, കെ.ജെ മെജോ , സത്താർ പി. കെ, ശിവപ്രസാദ് എ , അൻസി ടീച്ചർ , ഷീജ ടീച്ചർ, ജിമേഷ് . പി തുടങ്ങിയവർ സംസാരിച്ചു.











