കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും

കെ എസ് ആര്‍ ടി സി സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. അരമണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സര്‍വീസ് നടത്തുക.

തിരുവനന്തപുരം വിമാനത്താവളത്തെയും ബസ് സ്റ്റാന്‍ഡിനെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും നാളെ തുടക്കമാകും.

രണ്ട് ബസാണ് സര്‍വീസ് നടത്തുക. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. 30 സീറ്റുകളാണ് ഓരോ ബസിലും ഉണ്ടാവുക. 23 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *