കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും.

കെഎസ്ആർടിസിയിലെ (ksrtc) ശമ്പള വിതരണം (salary distribution)ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്.
ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.ഈ മാസമാദ്യം അനുവദിച്ച 30 കോടിയ്ക്കു പുറമെയാണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ സാധിക്കുമെന്ന് ആത്മ വിശ്വാസം തനിക്ക് ഉണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ജീവനക്കാർക്കുള്ള ശമ്പളം വിതരണം തുടങ്ങി

കൊവിഡിന് ശേഷം പ്രതിമാസ കളക്ഷനിൽ വരുമാനം ഉയർന്നിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം അവതാളത്തിൽ ആയിരുന്നു. കേന്ദ്ര സർക്കാർ കെഎസ്ആർടിസിയ്ക്കുള്ള ഇന്ധന വില ലിറ്റർന് 20 രൂപ കുത്തനെ കൂട്ടിയത്തോടെ 40 കോടി രൂപയുടെ ബാത്യതയാണ് കെഎസ്ആർടിസിയ്ക്ക്‌ മേൽ വന്നത്.ഇതും സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമായിരുന്നു.
മാനേജ്‌മന്റ് വിചാരിച്ചാൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാൻ കഴിയില്ലെന്നു ഗതാഗത വകുപ്പ് ധന വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് ഈ മാസമാദ്യം 30 കോടി രൂപ ധന വകുപ്പ് അനുവദിച്ചത്. സർക്കാർ അനുവദിച്ച പണം ഓഫർ ഡ്രാഫ്റ്റ് തീർക്കാൻ കെഎസ്ആർടിസി ഉപയോഗിച്ചതോടെ കെഎസ്ആർടിസിയ്ക്ക് ശമ്പളം നൽകാൻ കഴിയാതെയായി. ഇതോടെ ജീവനക്കാർ പ്രതിഷേധാവുമായി രംഗത്ത് വന്നു.
വിഷയത്തിൽ മുഖ്യമന്ത്രി കൂടി ഇടപെട്ടത്തോടെയാണ് 20 കോടി രൂപ കൂടി അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിച്ചത്.

അതേസമയം, കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ആവശ്യമായ ബദൽ രേഖ അടുത്ത മാസം ആറാം തീയതി പ്രഖ്യാപിക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹരമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതനായി മാനേജ്മെന്റുമായി സഹകരിക്കാൻ തയ്യാറാണെന്നും യൂണിയനുകൾ വ്യക്തമാക്കി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *