ടെക്നോപാർക്കിൽ ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തി കെഫോൺ


സംസ്ഥാനത്തെ പ്രമുഖ ഐ.ടി ഹബുകളിലൊന്നായ ടെക്നോപാർക്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കി കെഫോൺ. ആദ്യഘട്ടമായി ടെക്നോപാർക്ക് ഫേസ് 1 ലെ തേജസ്വിനി, പാർക്ക് സെന്റർ, സി-ഡാക് (C-DAC) എന്നീ ബിൽഡിംഗുകളിലേക്കാണ് കെഫോൺ കണക്ഷൻ നൽകിത്തുടങ്ങിയത്.


ടെക്നോപാർക്കിലെ കമ്പനികൾക്ക് 99.5 ശതമാനം അപ്‌ടൈം ഗ്യാരണ്ടിയോടെയുള്ള ഹൈസ്പീഡ് കണക്റ്റിവിറ്റിയാണ് കെഫോൺ ഉറപ്പാക്കുന്നത്. സ്ഥാപനങ്ങളുടെ ആവശ്യാനുസരണം അധിക ബാൻഡ്‌വിഡ്ത്തും ലഭ്യമാക്കുന്നുണ്ട്. കൂടാതെ മാനേജ്‌ഡ് വൈഫൈ സേവനങ്ങൾ, നെറ്റ്‌വർക്ക് സെക്യൂരിറ്റി സംവിധാനങ്ങൾ തുടങ്ങിയ എന്റർപ്രൈസ് സേവനങ്ങളും കെഫോൺ ലഭ്യമാക്കുന്നുണ്ട്.

online news portal

“ഐ.ടി കമ്പനികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കെഫോൺ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനങ്ങൾ ഒരുക്കുന്നത്. മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവും ആക്കാൻ കെഫോണിന് സാധിക്കുന്നുണ്ട്,” കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്കായി ഫൈബർ ടു ദി ഓഫീസ് (FTTO), മിനി ലീസ് ലൈൻ സംവിധാനങ്ങൾ, പ്രത്യേക പാക്കേജുകൾ എന്നിവയും  ഒരുക്കിയിട്ടുണ്ടെന്നും കെഫോൺ അധികൃതർ വ്യക്തമാക്കി.



Sharing is Caring