കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൈദ്യുതി കട്ട് തുടർക്കഥയാവുകയാണ് .

വർഷങ്ങളോളമായി ഈ അവസ്ഥ തുടർന്നു വരികയാണ് ഇത് പൊതുസമൂഹത്തെയും പ്രത്യേകിച്ച് വ്യാപാരികളക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ദിനംപ്രതി ഇങ്ങനെ വൈദ്യുതി ഇല്ലാതാകുമ്പോൾ കൊയിലാണ്ടിയിലെ ഫ്ലോർ മില്ലുകളുടെ പ്രവർത്തനം, ഇൻഡസ്ട്രിയൽ ഹോട്ടൽ കൂൾബാർ ,പ്രിന്റിംഗ് പ്രസ്സ് ഫോട്ടോസ്റ്റാറ്റ് എന്ന് വേണ്ട സമസ്ത മേഖലകളും നിശ്ചലം ആവുകയണ് .

കൊയിലാണ്ടിക്കാർ അനുഭവിക്കുന്ന ഈ ഒരു പ്രശ്നത്തിന് പരിഹാരം
കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ നാളെ (ചൊവ്വാഴ്ച) കാലത്ത് 11 മണിക്ക് കൊയിലാണ്ടി കെ എസ് ഇ ബി നോർത്ത് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുകയാണെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *