കൊല്ലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു;മകന്‍ കസ്റ്റഡിയില്‍

കൊല്ലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചവറ തെക്കുഭാഗത്താണ് സംഭവം. 84 വയസുകാരിയായ ഓമനയെയാണ് മകന്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മകന്‍ ഓമനക്കുട്ടനെ തെക്കുഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പണം ആവശ്യപ്പെട്ടാണ് ഓമനക്കുട്ടന്‍ മാതാവിനെ മര്‍ദ്ദിച്ചത്. മദ്യലഹരിയിലാണ് അതിക്രമം നടത്തിയത്. തടയാന്‍ ശ്രമിച്ച സഹോദരനെയും ഇയാള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ ഓമന ഓമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

മകനെതിരെ മൊഴി നല്‍കാന്‍ ഓമന തയ്യാറായിട്ടില്ല. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരാണ് പകര്‍ത്തിയത്. ഇതിന് മുമ്പും ഇത്തരത്തില്‍ മാതാവിനെ മകന്‍ മര്‍ദ്ദിച്ചിരുന്നതായാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *