കോഴിക്കോട് : കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി രക്ഷാധികാരിയായിരുന്ന രാമചന്ദ്രൻ തലശ്ശേരിയുടെ നിര്യാണത്തിൽ എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
യൂണിയൻ്റെ തുടക്ക കാലഘട്ടം മുതൽ പ്രവർത്തനം വിപുലപ്പെടുത്തുന്നതിലും മറ്റു അദ്ദേഹത്തിൻ്റെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻ്റ് ജോതികുമാർ ജി മുദാക്കൽ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി സുനിൽ ഗുരുവായൂർ, മുനീർ ചൊക്ലി, സജീവൻവൈദ്യർ, സൈനുദ്ധീൻ പൊന്നാനി, ഷാജി കണ്ണൂർ, ബീന കൂത്തുപറമ്പ്, ഗോപി ചെർപ്പുള്ളശ്ശേരി, എന്നിവർ സംസാരിച്ചു.











