കേരള പത്ര പ്രവർത്തക അസോസിയേഷൻ ‘സ്നേഹാദരം’

കണ്ണൂർ: കേരള പത്ര പ്രവർത്തക അസോസിയേഷൻ പാനൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹാദരം 2021’ പാനൂർ പി.ആർ.മന്ദിരത്തിൽ നടന്നു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് വി.പി. ചാത്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം.എൽ.എക്കുള്ള ഉപഹാര സമർപ്പണം വി.പി. ചാത്തു മാസ്റ്റർ നിർവ്വഹിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്രപ്രവർത്തകരുടെ മക്കൾക്കുള്ള ഉപഹാരം കെ.പി.മോഹനൻ എം.എൽ.എ വിതരണം ചെയ്തു.ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം നേടിയ സജീവ് ഒതയോത്തിനുള്ള ഉപഹാരം എം.എൽ.എ കൈമാറി.ചിറ്റുളി യൂസഫ് ഹാജി മുഖ്യാതിഥിയായി.

പാനൂർ മേഖല സെക്രട്ടറി ദേവദാസ് മത്തത്ത്, കെ.കെ.സജീവ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ.ധനഞ്ജയൻ, അഭിലാഷ് പിണറായി, ജില്ലാ പ്രസിഡൻ്റ് പി.അജയകുമാർ, ജില്ലാ സെക്രട്ടറി ടി.കെ.അനീഷ്, അബ്ദുള്ള പുതങ്കോട് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *